ചാത്തന്നൂർ: എൻഫീൽഡ് ബുള്ളറ്റിൽ ലോറിയിടിച്ച് യുവാവ് തത്ക്ഷണം മരിച്ചു. തിരുവനന്തപുരം മുരുക്കുംപുഴ വെയിലൂർ ഇടവിളാകം മാവിള വീട്ടിൽ സുരേഷ് - സുനിത ദമ്പതികളുടെ മകൻ നിഥിനാണ് (22) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ ദേശീയപാത 66ൽ കല്ലുവാതുക്കൽ ശ്രീരാമപുരത്തായിരുന്നു അപകടം. ആറ്റിങ്ങലിൽ മൊബൈൽ ഷോറൂമിലെ ജീവനക്കാരനായിരുന്ന നിഥിൻ സുഹൃത്തിന്റെ ബുള്ളറ്റുമായി കൊല്ലം പള്ളിമുക്കിലെ മൊബൈൽ ഷോറൂമിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. അമിത വേഗതയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഥിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പാരിപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡി. കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: നിഖിൽ.