കരുനാഗപ്പള്ളി: തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കേരളാ ഫീഡ്സിന് മുന്നിൽ നടത്തിയ കൂട്ടധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള തൊഴിലാളികളെ കമ്പനി തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേജസ് നടപ്പിലാക്കുക, ഭൂമി വിട്ടുനൽകിയ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ഡയറക്ടർ നിർദ്ദേശിച്ച ലീവ് ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിത്. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. പി.സോമൻപിള്ള, തൊടിയൂർ വിജയൻ, വിനോദ് പിച്ചിനാട്ട്, മുടിയിൽ മുഹമ്മദ്കുഞ്ഞ്, ശശി താരാഭവനം, ഷാജികൃഷ്ണൻ, വിഷ്ണു, സുനി, റജീന, സന്ധ്യ, നിസാർ, , സുനിൽകുമാർ മാരാരിത്തോട്ടം എന്നിവർ പ്രസംഗിച്ചു.