paravur-sajeeb
യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ്, നെടുങ്ങോലം രഘു, നഗരസഭാ അദ്ധ്യക്ഷ ശ്രീജ, റാം മോഹൻ, ജെ. ഷെരീഫ്, ബിജു പാരിപള്ളി, രാജൻ കുറുപ്പ്, സിസിലി സ്റ്റീഫൻ, എൻ. ഉണ്ണിക്കൃഷണൻ, സുഭാഷ് പുളിക്കൽ, പരവൂർ സജീബ്, പരവൂർ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.