കൊല്ലം: കുട്ടികൾ ഉൾപ്പെടെയുള്ള പ്രതിഭകൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രചാരകരാകണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന അദ്ധ്യാപക, വനംമിത്ര അവാർഡ് ജേതാവ് എൽ. സുഗതൻ നടപ്പാക്കിവരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനവും സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികൾക്ക് മാസംതോറും നൽകുന്ന അവാർഡാണിത്. അഞ്ചൽ നെട്ടയം സരോവരത്തിൽ രാജേന്ദ്രന്റെയും സുജിയുടെയും മകൾ ബേബി അനാമിയയ്ക്കാണ് ഈ മാസത്തെ അവാർഡ്.
അനാമിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. എൽ. സുഗതൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിന്നു വിനോദ്, ഓമന മുരളി, അഖിൽ, രശ്മി രാജ്, മനോജ് തുടങ്ങിയവർ സംസാരിച്ചു.