ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് മൂന്നാം വാർഡിൽ സജിതാ ഭവനത്തിൽ സുധാകരനും കുടുംബത്തിനും കെ.സി വേണുഗോപാൽ എം.പി മുൻകൈയെടുത്ത് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 9ന് ആലുംപീടിക സുൽത്താൻ മുക്കിന് സമീപമുള്ള വീട്ടിൽ നടക്കും. വീടിന്റെ താക്കോൽദാനം കെ.സി.വേണുഗോപാൽ എം.പി.നിർവഹിക്കും. വർഷങ്ങളായി വീടില്ലാതെ അവിവാഹിതയും വികലാംഗയുമായ മകളോടൊപ്പം വാടക വീടുകളിൽ താമസിക്കുകയായിരുന്നു കാൻസർ രോഗിയായ സുധാകരൻ. ഇക്കാര്യം അറിഞ്ഞ കെ.സി.വേണുഗോപാൽ എം.പി. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചതെന്ന് സ്നേഹവീട് നിർമ്മാണ കമ്മിറ്റിയുടെ ചെയർമാൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാൽ അറിയിച്ചു.