കൊട്ടാരക്കര: വീട്ടമ്മയെ വയൽവരമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുലമൺ ഗോവിന്ദമംഗലം റോഡ് പുലമൺ നഗറിൽ നീലാംവിള വീട്ടിൽ ജോർജിന്റെ ഭാര്യ ഓമനയാണ് (60) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആടിന് തീറ്റ വെട്ടാനായി പുറത്ത് പോയതാണ്. ഈ സമയം ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല.
സന്ധ്യയോടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ഓമനയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയൽ വരമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉയരത്തിലുള്ള റോഡിൽ നിന്ന് കല്ലിൽ ചവിട്ടി വയലിലേക്ക് ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വീണതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മക്കൾ: ജൂലി, ജൂബി. മരുമക്കൾ: അനീഷ്, പ്രിൻസ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.