lookout-view-tower-1
പടം

തെന്മല: ഒറ്റക്കൽ ലുക്ക്‌ഔട്ട്‌ വ്യൂ ടവറും തെന്മല ഡാമും തിങ്കളാഴ്ച്ച മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ഒറ്റക്കൽ വ്യൂ ടവർ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാത്തത് കേരളകൗമുദി വാർത്തയാക്കിയിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ തുറന്നിട്ടും ഒറ്റക്കൽ വ്യൂ ടവറും തെന്മല ഡാമും തുറക്കാത്തത് കിഴക്കന്മേഖലയിലെ വിനോദസഞ്ചാത്തിന് തിരിച്ചടിയായിരുന്നു. കഴിഞ്ഞ വർഷം മാർച്ച്‌ മാസത്തോടെ കൊവിഡ് മഹാമാരിയെ തുടർന്നാണ് ഒറ്റക്കൽ ലുക്ക്‌ഔട്ട്‌ വ്യൂ ടവറിലേക്കും ഡാമിലേക്കുമുള്ള പ്രവേശനം താത്ക്കാലികമായി നിറുത്തിവച്ചത്. തെന്മല ഇക്കോടൂറിസമടക്കം മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങൾ എല്ലാം ഒക്ടോബർ മാസത്തോടെ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു. എന്നാൽ ലോക്ക്ഡൗൺ സമയത്ത് അടച്ചുപൂട്ടിയ തെന്മല ഒറ്റക്കൽ ലുക്ക്‌ഔട്ട്‌ ടവറും ഡാമും തുറക്കാൻ നടപടിയായിരുന്നില്ല.

നവീകരണം ഉടൻ

ടവറിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി വിശദമായി എസ്റ്റിമേറ്റ് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങും .

കെ.ഐ.പി

എക്സിക്യൂട്ടീവ് എൻജിനീയർ