madhusudhanan-78

കൊട്ടിയം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുള്ളുവിള വിഷ്ണു നഗർ 25 നിലാവയലിൽ വീട്ടിൽ മധുസൂദനനാണ് (78) മരിച്ചത്. കഴിഞ്ഞ 12ന് രാവിലെ ഒൻപതരയോടെ കൂനമ്പായിക്കുളം - പാലത്തറ റോഡിൽ തെക്കേ വെളി ജംഗ്ഷനിൽ വച്ച് ഇയാൾ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ബൈക്കിടിക്കുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വിമല. മക്കൾ: സുജൻ, സുജ, സുധീർ. മരുമക്കൾ: ഷീന, സുജിത്ത്, നിഷ.