തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് വിശാന്തിൽ എൻ.സി.സി ഡയറക്ടറേറ്റ് മുൻ പബ്ലിക് ലെയ്സൺ ഓഫീസർ കെ. വിശ്വനാഥൻ ചെട്ടിയാർ (82) നിര്യാതനായി. കേരള വണിക വൈശ്യ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, കെ.വി.വി.എസ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: ബി. ശാന്തമ്മാൾ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: വി.എസ്. ആശാ നാഥ് (സീനിയർ മാനേജർ, എച്ച്.എ.എൽ, ബംഗളൂരു), വി.എസ്. ശ്യാംനാഥ് (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ, തുമ്പ). മരുമക്കൾ: സായിനാഥ് (ചീഫ് മാനേജർ, എച്ച്.എ.എൽ, ബംഗളൂരു), നീതു ശശികുമാർ (ടി.സി.എസ് ടെക്നോപാർക്ക്).