photo
ജീവനം ജീവധനം പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കൊവിഡ് കാലയളവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളിൽ സാമ്പത്തിക ശീലം, മാനസികോല്ലാസം, മുതലായവ വളർത്തിയെടുക്കുന്നതിനായി കേരള വെറ്ററിനറി സർവകലാശാലയുടെയും കേരള പൗൾട്രി ഡവലപ്മെന്റ് കോർപറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ രൂപീകരിച്ച ജീവനം ജീവധനം പദ്ധതിക്ക് തുടക്കമായി. കരുനാഗപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വാളണ്ടിയർമാർക്ക് അഞ്ച് മുട്ടക്കോഴികളെ വീതം വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥി ആയിരുന്നു. വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.എസ്.മഞ്ജുശ്രീ പദ്ധതി വിശദികരിച്ചു.കൗൺസിലർ രമ്യ, പി.ടി.എ പ്രസിഡന്റ് എം.കെ.അഷറഫ്, എസ്.എം.സി.ചെയർമാൻ രഞ്ജിത്ത്, എസ്.എം.സി.വൈസ് ചെയർമാൻ ചുളൂർ ഷാനി, അദ്ധ്യാപക പ്രതിനിധി അംജാദ് എന്നിവർചടങ്ങിൽ പങ്കെടുത്തു. താലൂക്കിലെ ഏഴ് സ്ക്കൂളുകളിലെയും മുട്ടക്കോഴി വിതരണം കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എൻ.എസ്.എസ് ജില്ലാ. കോഡിനേറ്റർ കെ.എസ്.ആനന്ദ് പദ്ധതിക്ക് നേതൃത്വം നൽകി.