photo
കാപ്പ്കെട്ട് വ്രതാനുഷ്ഠാന ചടങ്ങിൽ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി: ഈശ്വരനുമായി ചേർന്നിരിക്കാനുള്ള സങ്കേതങ്ങളാണ് ക്ഷേത്രങ്ങളെന്ന് ശിവഗിരിമഠം ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മ ദൈവ ക്ഷേത്രം പുലിത്തിട്ടയിൽ കാപ്പ് കെട്ട് വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. മാനസികമായി നാം ഈശ്വരനുമായി കൂടുതൽ അടുത്തിരിക്കാൻ ശ്രദ്ധിക്കണം. കരിയും കരിമരുന്നും വേണ്ട എന്ന ഗുരുവിന്റെ നിർദ്ദേശം പാലിക്കാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ മുളയ്ക്കൽ, കൺവീനർ എസ്.സലിംകുമാർ എന്നിവർ സംസാരിച്ചു.