കൊല്ലം: തീപിടിത്തത്തിൽ കത്തിനശിച്ച മുളങ്കാടകം ദേവീക്ഷേത്രം എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തിന്റെ കത്തിനശിച്ച ഭാഗം പുനരുദ്ധരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക ധനസഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലവർഷാരംഭത്തോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ അമൂല്യദാരു ശിൽപ്പങ്ങൾ ഉൾപ്പെടെയുള്ള കലാരൂപങ്ങളാണ് കത്തിനശിച്ചത്. ഇത് പൂർവസ്ഥിതിയിലാക്കാൻ കനത്ത സാമ്പത്തിക ചെലവുണ്ടാകും. ക്ഷേത്രത്തിന് പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുമെന്നും എം.പി പറഞ്ഞു.
ശിവപ്രസാദ്, കൃഷ്ണകുമാർ, രഞ്ജിത്ത് കലിങ്ങുംമുഖം, പത്മകുമാർ, മുരളീകൃഷ്ണൻ, അശോകൻ, പി. രാജു, തോണ്ടലിൽ മണിയൻ, കാർത്തികേയൻ, ഹരിദാസൻ, വിശ്വനാഥൻ, എസ്.എം. ഷെരീഫ്, വിജയകുമാർ, മുഹമ്മദ് കുഞ്ഞ്, സുനിൽകുമാർ, പ്രശാന്ത്, അജിത, ബിജു എന്നിവർ ഒപ്പമുണ്ടായിരുന്നു.