raveendran
ചാത്തന്നൂർ പി. രവീന്ദ്രൻ ഗ്രന്ഥശാലയിൽ നടന്ന് അനുമോദന സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചാത്തന്നൂർ പി. രവീന്ദ്രൻ ഗ്രന്ഥശാലാ അംഗങ്ങളായ ജനപ്രതിനിധികളെ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഗ്രന്ഥശാലാ ഹാളിൽ നടന്ന അനുമോദന സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ.ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി. മുരളീകൃഷ്ണൻ, ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ദിജു, ലൈബ്രറി ഭരണസമിതി അംഗം പ്രൊഫ. വി.എസ്. ലീ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. സദാനന്ദൻപിള്ള, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ദിജു, ചിറക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലാദേവി, പൂയപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസി റോയ് എന്നിവരുൾപ്പെടെ ഇരുപത്തഞ്ച് ജനപ്രതിനിധികളെയാണ് ഉപഹാരം നൽകി അനുമോദിച്ചത്. ശ്രീകുമാർ പാരിപ്പള്ളി സ്വാഗതവും ശ്രീജ ഹരീഷ് നന്ദിയും പറഞ്ഞു.