കൊല്ലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും ഓൺലൈൻ ക്ലാസുകളും സുഗമമായി നടത്തുന്നതിന് ആവശ്യമായ അദ്ധ്യാപക നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ കൊല്ലം സബ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധിയായി തിരഞ്ഞെടുത്ത സംഘടനയുടെ സബ് ജില്ലാ സെക്രട്ടറി ലിജുവിനെ കൊല്ലം മധുവും സേവനത്തിൽ നിന്ന് വിരമിക്കുന്ന ജില്ലാ ജോയിന്റ് സെക്രട്ടറി എ. ജയപ്രസാദിനെ നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ഹണിയും ആദരിച്ചു. എ.കെ.എസ്.ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.എസ്. ഷിജുകുമാർ, ജില്ലാ പ്രസിഡന്റ് എ.അബ്ദുൽ ജലീൽ, ട്രഷറർ എം.കെ.സന്തോഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. ബാബു, മുരളിധരൻ ആറ്റുവാശേരി, രതീഷ് സംഗമം, ടി.കെ.ഷിബു എന്നിവർ സംസാരിച്ചു
ഭാരവാഹികളായി പി.ആർ. ലിജു.(പ്രസിഡന്റ്), ബീന (വൈസ് പ്രസിഡന്റ്), എ. ബാബു (സെക്രട്ടറി), സി.എസ്. ഷിനു (ജോ. സെക്രട്ടറി), ബീന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.