kunnathoor
Photo:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാബാ തിരുമേനിയുടെ പതിനഞ്ചാമത് ഓർമപ്പെരുന്നാൾ കൊടിയേറ്റ് കർമം ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് നിർവഹിക്കുന്നു

കുന്നത്തൂർ : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാബാ തിരുമേനിയുടെ പതിനഞ്ചാമത് ഓർമ്മപ്പെരുന്നാൾ കൊടിയേറി.ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കുർബാനയ്ക്ക് ശേഷം കൊടിയേറ്റൽ കർമ്മം നിർവഹിച്ചു.ചാപ്പൽ മാനേജർ ഫാ.കെ.ടി വർഗീസ്,ഫാ.ഡോ.ഗീവർഗീസ് ഫാ.ആൻഡ്രൂസ് വർഗീസ് തോമസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. 27 ന് രാവിലെ10.30 തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ കാർമ്മികത്വത്തിൽ ധ്യാനം,12 ന് കണ്ടനാട് പടിഞ്ഞാറ് ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് കാർമ്മികത്വത്തിൽ കുർബാന,വൈകിട്ട് 6.45 ന് മുംബൈ ഭദ്രാസനാധിപൻ ഗിവർഗീസ് മാർ കൂറിലോസിന്റെ പ്രഭാഷണം,രാത്രി 7.30 ന് പ്രദക്ഷിണം. സമാപന ദിവസം രാവിലെ 7 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിൽമേൽ കുർബാന,10 ന് കൊടിയിറക്ക് എന്നിവ നടക്കും.