കൊല്ലം: ആശ്രാമത്ത് പുതുതായി പണികഴിപ്പിച്ച ബസ് സ്റ്റോപ്പിലെത്തിയാൽ ആശ്രാമം മൈതാനം ചുറ്റിക്കറങ്ങിയ അനുഭൂതി കിട്ടും. മൈതാനത്തിന് ചുറ്റമുള്ള കാഴ്ചകൾ ഈ ബസ് സ്റ്റോപ്പിൽ ചിത്രികരിച്ചിരിക്കുകയാണ്. ഡി.ടി.പി.സിയുമായി ചേർന്ന് കലാകാരന്മാരുടെ കൂട്ടായ്മായ ക്വയിലോണോഗ്രാഫിയാണ് ബസ് സ്റ്റോപ്പ് മനോഹരമാക്കിയത്.
ചുറ്റുമുള്ളവ കാര്യമായ വ്യത്യാസമില്ലാതെയാണ് ചുവരുകളിൽ പകർത്തിയിരിക്കുന്നത്. മൈതാനത്തിന് ചുറ്റുമുള്ള വാക് വേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു എക്സ്പോ സംഘടിപ്പിക്കാനും ക്വയിലോണോഗ്രാഫിക്ക് ആലോചനയുണ്ട്.