കൊല്ലം: കൊല്ലം റൂറൽ പൊലീസ് മേധാവിമാർക്ക് കൊവിഡ്. എസ്.പി കെ.ബി.രവിക്കും അഡീഷണൽ എസ്.പി എസ്.മധുസൂദനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓഫീസിൽ കൂടുതൽ ആളുകളെത്താൻ തുടങ്ങിയതോടെ സാധാരണ നിലയിൽ എസ്.പി ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ അതിൽ നെഗറ്റീവാണ് കാണിച്ചത്. അന്നുതന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിന്റെ ഫലം വന്നപ്പോഴാണ് പൊസീറ്റിവാണെന്ന് വ്യക്തമായത്. അഡീഷണൽ എസ്.പിക്കും അന്നുതന്നെ രോഗം സ്ഥിരീകരിച്ചു. എസ്.പിക്ക് ക്യാമ്പ് ഓഫീസിൽ തന്നെ ചികിത്സാ സംവിധാനമൊരുക്കി. അഡീഷണൽ എസ്.പിയെ കൊല്ലത്തെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് മേധാവിമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം കമ്മിഷണർക്കാണ് അധിക ചുമതല.