cpi
സി.പി.ഐ സംഘടിപ്പിച്ച സായാഹ്ന സമരം സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം :സി.പി.ഐ സംഘടിപ്പിച്ച സായാഹ്ന സമരം സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പത്തനാപുരം മാർക്കറ്റ് പുനസ്ഥാപിക്കുക, താലൂക്ക് ആശുപത്രി യാഥാർത്ഥ്യമാക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെൻട്രൽ ജംഗ്ഷനിൽ സായാഹ്നം സമരം സംഘടിപ്പിച്ചത്. സി.പി.ഐ
മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ, നേതാക്കളായ സഫറുള്ള ഖാൻ, എസ്‌.എം. ഷരീഫ്‌, പി. ബിജു, എം.എ. കരീം, എസ്‌. അർഷാദ്‌, വിഷ്ണു ഭഗത്‌ എന്നിവർ പ്രസംഗിച്ചു.