photo
ബി.ജെ.പി സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ബി.ജെ.പി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ബി.ജെ.പിയുടെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ പഠനശിബിരം ഓച്ചിറ എസ്.ആർ.വി.യു.പി.എസിൽ സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ബി.ജെ.പി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്, അഡ്വ. ജി. ഗോപകുമാർ, ജി. ഗോപിനാഥ്, ചന്ദ്രമോഹൻ, മാലുമേൽ സുരേഷ്, നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ, സി.ബി. പ്രദീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. എസ്. കൃഷ്ണൻ, ജി. പ്രതാപൻ, ശരത് കുമാർ, ശംഭു, മധു കുന്നത്ത്, ആർ. അനൂപ് എന്നിവർ നേതൃത്വം നൽകി.