കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് പണ്ടാരത്തുരുത്ത് ചെമ്പകശേരിൽ റെജിയാണ് (45) മരിച്ചത്. കഴിഞ്ഞ 4ന് മത്സ്യബന്ധനത്തിനിടയിൽ ബോധരഹിതനായതിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെ മരിച്ചു. പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ന്യുമോണിയ മാരകമായതിനെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ: ശ്രീജ. മക്കൾ: നിരഞ്ജൻ, നീരജ്