thazhuthala
ഇരവിപുരം കാരുണ്യതീരത്തെ അന്തേവാസികൾക്കായി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സാധനങ്ങൾ സിസ്റ്റർ തെരേസയ്ക്ക് കൈമാറുന്നു

കൊല്ലം: തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ഇരവിപുരം കാരുണ്യതീരം സന്ദർശിച്ചു. അന്തേവാസികൾക്കായി വിദ്യാർത്ഥികൾ സമാഹരിച്ച ബെഡ്ഷീറ്റ്, ഭക്ഷണസാധനങ്ങൾ, പഠനോപകരണങ്ങൾ, സോപ്പ് ബക്കറ്റ് എന്നിവ കാരുണ്യതീരത്തെ സിസ്റ്രർ തെരേസയ്ക്ക് കൈമാറി. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സാജിദ്, ഷിബു, ജ്യോതി എന്നിവർ പങ്കെടുത്തു. ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ച് നടപ്പിലാക്കാനുള്ള പദ്ധതികൾ സ്കൂളിൽ ആരംഭിച്ചതായി ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ, സീനിയർ പ്രിൻസിപ്പൽ ഡോ. മീന എന്നിവർ അറിയിച്ചു.