photo
എം.ഇ.ആർ.എഫ് ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.എം. ബഷീർകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സച്ചാർ, പാലോളി കമ്മിറ്റികൾ ശുപാർശ ചെയ്ത അറബിക് യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് മൈനോരിറ്റി എഡ്യൂക്കേഷൻ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ്.എം.ബഷീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സലീം ഹമദാനി, ലീഗൽ സെക്രട്ടറി അഡ്വ. പി.ടി. ഹക്കിം എന്നിവർ വിഷയാവതരണം നടത്തി. റിട്ട. ജില്ലാ ജഡ്ജ് അബ്ദുൽ സത്താർ, ഡോ. പ്രമീളകുമാരി, സുജാത രാജേന്ദ്രൻ, സംസ്ഥാന ട്രഷറർ ജേക്കബ് പീറ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. കുഞ്ഞുമോൻ, സംസ്ഥാന സെക്രട്ടറിമാരായ സൈനുദ്ദീൻ ആദിനാട്, നവാസ് സ്വലാഹി, ഹാഫിസ് ജവാസ്, റാഫി കണ്ണനല്ലൂർ, സലീം പുത്തൻ തെരുവ്, സൈനുലാബ്ദീൻ പറമ്പിൽ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം.ഇ.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് എസ്.എം. ബഷീറിനെ സമ്മേളനത്തിൽ ആദരിച്ചു.