പുനലൂർ: അലിമുക്ക് - അച്ചൻകോവിൽ വന പാതയിൽ ചിറ്റാർ പാലം മുതൽ അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം വരെയുള്ള ഭാഗത്ത് ഇന്ന് മുതൽ റീ ടാറിംഗ് ആരംഭിക്കും. ഇത് കണക്കിലെടുത്ത് നാളെ മുതൽ അടുത്ത മാസം അഞ്ച് വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സന്തോഷ് അറിയിച്ചു. ചെങ്കോട്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് അച്ചൻകോവിൽ ക്ഷേത്രം വരെയും കോന്നി, പുനലൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ചിറ്റാർപാലം വരെയും മാത്രമേ സഞ്ചാരാനുമതിയുള്ളൂ. കിഫ്ബിയിൽ നിന്ന് വനം വകുപ്പിന് അനുവദിച്ച 33 കോടിയോളം രൂപ ചെലവഴിച്ചാണ് തകർച്ചയിലായ വന പാത നവീകരിക്കുന്നത്. സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജുവിന്റെ ശ്രമ ഫലമായാണ് 33 കോടിയോളം രൂപ അനുവദിച്ചത്.