കൊല്ലം: ബൈപ്പാസ് റോഡിൽ മുള്ളുവിളയ്ക്ക് സമീപം പ്രവർത്തനമാരംഭിച്ച ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ജില്ലാ ഓഫീസ് സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ഓഫീസ് ഉദ്ഘാടനം സംസ്ഥാന ജന. സെക്രട്ടറി കെ.ബി. പത്മദാസും കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ട്രഷറർ ബിനോയ് ജോസഫും നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് എം.എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നോമിനിമാരായ ഷിജു രാമചന്ദ്രൻ, ഷാജി രംഗനാഥ, ജില്ലാ ട്രഷറർ പെപ്സിൻ രാജ്, വർക്കിംഗ് പ്രസിഡന്റ് ഫിലോമിൻ ആന്റണി, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ, എക്സിക്യൂട്ടിവ് മെമ്പർ ദിലീപ്, അതുൽ അജിത്ത്, വാഞ്ചു കമൽ, ശിവജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സുഭാഷ് സോമൻ നന്ദി പറഞ്ഞു.