pravasi

കൊല്ലം: പ്രവാസി ഭാരതി പുരസ്‌കാരം നേടിയ കേരള പ്രവാസി വെൽഫയർ അസോസിയേഷൻ ഓവർസീസ് കോ ഓർഡിനേറ്റർ ചൈത്രം മോഹനനെ കൊല്ലം ഫൈൻ അർട്സ് ഹാളിൽ ചേർന്ന ചടങ്ങിൽ അനുമോദിച്ചു. മുഖ്യാതിഥിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി കേരള പ്രവാസി വെൽഫയർ അസോസിയേഷനുവേണ്ടി ചൈത്രം മോഹനനെ പൊന്നാട അണിയിക്കുകയും സ്‌നേഹോപഹാരം നൽകുകയും ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ആരാമം സുരേഷ് അദ്ധ്യക്ഷനായി. മുൻ ജന. സെക്രട്ടറി പി.എസ്. നായർ, ജില്ലാ പ്രസിഡന്റ് സുദർശനൻ, ജില്ലാ സെക്രട്ടറി ഗൗതമൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. മോഹൻ, പി.ആർ.ഒ ഷൈലജ, ജോ.സെക്രട്ടറി സഫാ സലീം എന്നിവർ സംസാരിച്ചു. കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റിക്കുവേണ്ടി പ്രൊഫ. മോഹൻദാസ്, വ്യാപാരി വ്യവസായി അസോസിയേഷനുവേണ്ടി നേതാജി രാജേന്ദ്രൻ എന്നിവരും പൊന്നാട അണിയിച്ചു.