ചടയമംഗലം: നടുക്കുന്നിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. മക്കൾ: ജി. രാധാകൃഷ്ണപിള്ള, ജി. ഉണ്ണിക്കൃഷ്ണപിള്ള, ജി. അനന്തകൃഷ്ണപിള്ള, ജി. വിജയകൃഷ്ണപിള്ള. മരുമക്കൾ: ഒ. അമ്മിണി, സി. ജയശ്രീ, എസ്. മായ, ആർ. രജനി. സഞ്ചയനം 29ന് രാവിലെ 8ന്.