കുളത്തൂപ്പുഴ: കേരള യുവജന കമ്മിഷന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ ചെറുകര, വില്ലുമല ഊരുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സെയിഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകര ആർ.ജി. എം.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു.
കമ്മിഷനംഗം വി. വിനിൽ, ജില്ലാ കോ ഓർഡിനേറ്റർ സന്ദീപ് അർക്കന്നൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സുധീർ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രകുമാർ, എസ്. സുജിത്ത്, ഊര് മൂപ്പൻ നാരായണൻ കാണി, മെഡിക്കൽ ഓഫീസർ പി. പ്രകാശ്,
സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. ആർ. രൺദീഷ്, രമ്യ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.