തൊടിയൂർ: കല്ലേലിഭാഗം കേരള ഫീഡ്സിലെ തൊഴിലാളി തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് അരുണോദയത്തിൽ (പുത്തൻപുരയിൽ) സദാശിവന്റെയും ഭവാനിയുടെയും മകൻ സുനിൽകുമാർ (44) കൊവിഡ് ബാധിച്ച് മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുനിൽകുമാറിനെ അഞ്ചുദിവസം മുൻപാണ് പാരിപ്പള്ളി മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത പ്രമേഹവും ശ്വാസതടസുവുമുണ്ടായിരുന്നു. പുറമേ യൂറിനറി ഇൻഫെക്ഷൻ കൂടി ബാധിച്ചതോടെ നില ഗുരുതരമായി. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മരണം. സി.പി.എം പുലിയൂർ വഞ്ചി കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായി ദീർഘകാലംപ്രവർത്തിച്ചിരുന്നു. ഭാര്യ: ഷീജ. മക്കൾ: അരുണിമ, അരിഷ്മ. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.