photo
കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ടൗൺ കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയിലൂടെ വിളവെടുത്ത നാടൻ പച്ചരിയുടെ വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ടൗൺ കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയിലൂടെ വിളവെടുത്ത നെല്ല് അരിയാക്കി വിപണിയിലെത്തിച്ചു. കരുനാഗപ്പള്ളി നഗരമദ്ധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി രണ്ട് ഏക്കറോളം വരുന്ന തരിശു കിടന്ന സ്ഥലത്താണ് കർഷക കൂട്ടായ്മയും സഹകരണ ബാങ്കും ചേർന്ന് കരനെൽകൃഷി ആരംഭിച്ചത്. കൃഷിഭവൻ നൽകിയ ഉമ വിത്താണ് വിതച്ചത്. നെല്ല് കുത്തിയെടുത്ത നാടൻ പച്ചരിയാണ് പായ്ക്കറ്റുകളിലാക്കി മാർക്കറ്റിലെത്തിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച അരിയുടെ വിതരണോദ്ഘാടനം കരുനാഗപ്പള്ളി സർവീസ് ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. കർഷക സമിതി പ്രസിഡന്റ് എൻ.സി. ശ്രീകുമാർ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് റാഫി മുഹമ്മദ്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ. പി. മീന, എൽ. ശ്രീലത, നഗരസഭാ കൗൺസിലർമാരായ സിന്ധു, അഷിത എസ്. ആനന്ദ്, പ്രസന്ന, സഫിയത്ത് ബീവി, ബാങ്ക് ഭരണസമിതി അംഗങ്ങളായ ബി. രമണിയമ്മ, ശ്രീകുമാരി, സദാനന്ദൻ കരിമ്പാലിൽ, എം. സുരേഷ് കുമാർ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ടി.ആർ. ഹരികുമാർ, സഹകരണ ഇൻസ്പെക്ടർമാരായ എസ്. സജിത്ത്, എസ്. ഷിബു, കർഷക സമിതി സെക്രട്ടറി ബാബു പൂവള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു.