xp
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഹരിത ഓഫീസ്പ്രഖ്യാപനത്തിന് ശേഷം ആർ.രാമചദ്രൻ എം.എൽ.എ മൊമെൻേറാകൾ വിതരണം ചെയ്യുന്നു.

തഴവ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനെ എ ക്ലാസ് ഹരിത ഓഫീസായി പ്രഖ്യാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ആർ.രാമചന്ദ്രൻ എം.എൽ.എ ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി. പ്രസിഡന്റ് ദീപ്തി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി ,അംഗങ്ങളായ നിഷ, അജയകുമാർ, ശ്രീലത, തുളസീധരൻ, സുൽഫിയ ഷെറിൻ, ഗീതാകുമാരി, ഷെർളി എന്നിവർ സംസാരിച്ചു. മൊമെന്റോകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ വിതരണവും എം.എൽ.എ നിർവഹിച്ചു.

സെക്രട്ടറി ആർ.അജയകുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.