bjp
സ്പിന്നിംഗ് മിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചാത്തന്നൂരിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മിൽ തുറന്നു പ്രവർത്തിക്കുക, പെൻഷൻ പറ്റിയ തൊഴിലാളികൾക്ക് അവകാശങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സായാഹ്ന ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ധർണ ഉദ്ഘാടനം ചെയ്തു. സ്പിന്നിംഗ് മില്ലിലെ അഴിമതി സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും നവീകരണത്തിന്റ പേരിൽ കിട്ടിയ കോടിക്കണക്കിന് രൂപ എന്ത് ചെയ്തെന്ന് സർക്കാരും സ്പിന്നിംഗ് മിൽ ചെയർമാനും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എ.ജി. ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി കെ. മുരളീധരൻ, സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി. അനിത്ത്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി തങ്കമണി അമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. അനീഷ്, പുത്തൻകുളം അനിൽ കുമാർ, മണ്ഡലം ഭാരവാഹികളായ വിജയകുമാരനാശാൻ, ജി. പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനാ രാജൻ, ആർ. സന്തോഷ്, ശരത്ചന്ദ്രൻ, മീരാ ഉണ്ണി എന്നിവർ സംസാരിച്ചു.