photo
നഗരസഭാ യിൽ സംഘടിപ്പിച്ച റിപ്പബ്ളിക്ക് ദിന സമ്മേളനത്തിൽ ചെയർമാൻ കോട്ടയിൽ രാജു പ്രസംഗിക്കുന്നു.

കരുനാഗപ്പള്ളി: ഇന്ത്യയുടെ 72-ം റിപ്പബ്ളിക് ദിനം കരുനാഗപ്പള്ളിയിൽ ആഘോഷിച്ചു.താലൂക്ക് ഓഫീസിന് മുന്നിൽ രാവിലെ 9 മണിക്ക് ആർ.രാമചന്ദ്രൻ എം.എൽ.എ ദേശീയപതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. കരുനാഗപ്പള്ളി നഗരസഭാ കാര്യാലയത്തിന് മുന്നിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ദേശീയപതാക ഉയർത്തി,​ റിപ്പബ്ളിക് ദിന സന്ദേശം നൽകി. വൈസ് ചെയർപേഴ്സൺ സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പടിപ്പുര ലത്തീഫ്, ഡോ. മീന, ശ്രീലത, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.അൻസാർ, കൗൺസിലർ സതീഷ് തേവനത്ത് നഗരസഭാ സെക്രട്ടറി എ.ഫൈസൽ എന്നിവർ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്ൻഡറി സ്‌കൂളിൽ പ്രിൻസിപ്പൽ പതാക ഉയർത്തി. ഷിഹാബ്.എസ്.പൈനുംമൂട് അദ്ധ്യക്ഷത വഹിച്ചു. ടി.സരിത, എൻ.സി.സി ഓഫീസർ വി.ജി.ബോണി, കെ.സി.ജയശ്രീ, കെ.ലീലാകൃഷ്ണൻ, എൽ.ഗീതകുമാരി എന്നിവർ സംസാരിച്ചു. ചെറിയഴീക്കൽ ഗാന്ധിയൻ ബാലകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രസിഡന്റ് കമറുദ്ദീൻ മുസ്‌ലിയാർ ദേശീയപതാക ഉയർത്തി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ചെറിയഴീക്കൽ സ്‌കൂളിലെ ഹെഡ്മാസ്റ്റർ വി.പ്രകാശ്, കരയോഗം പ്രസിഡന്റ് ആർ.സുഭാഷ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ജെ.മുരുകൻ, ഇസ്മയിൽകുഞ്ഞ്, സുധൻ, ദേവീ എന്നിവർ സംസാരിച്ചു.