vava

കൊല്ലം: ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സൈക്കിൾ യാത്രക്കാരൻ ബൈപ്പാസിൽ അപകടത്തിൽ മരിച്ചു. ഇരവിപുരം കയ്യാലയ്ക്കൽ ആസാദ് നഗർ 216 കുളപ്പുറത്ത് കിഴക്കതിൽ വീട്ടിൽ വാവ കുഞ്ഞ് ഹനീഫയാണ് (72) മരിച്ചത്.

ഇന്നലെ രാവിലെ ഏഴരയോടെ അയത്തിലിലായിരുന്നു അപകടം. കല്ലുന്താഴത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ വാവ കുഞ്ഞ് ഹനീഫ അവിടേക്ക് പോവുകയായിരുന്നു. യാത്രയ്ക്കിടെ പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ സൈക്കിൾ യാത്രിക്കാരനെ പിന്നാലെ വന്ന കാറിടിച്ചെന്നാണ് പ്രാഥമിക വിവരമെന്ന് കിളികൊല്ലൂർ എസ്.എച്ച്.ഒ പറഞ്ഞു. കിളികൊല്ലൂർ പൊലീസെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കിളികൊല്ലൂർ വലിയപള്ളി ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി.

ഭാര്യ: സൈനബ ബീവി, മക്കൾ: ജലാലുദ്ദീൻ, സജി, സജീന, മരുമക്കൾ: സിറാജുദ്ദീൻ, ഷെഫീക്ക്, താജുന്നിസ.