പരവൂർ : ഹരിത കേരളം മിഷൻ നടത്തിയ പരിശോധനയിൽ എ ഗ്രേഡ് നേടിയ പൂതക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസിനെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. തുടർന്ന് സാക്ഷ്യപത്ര വിതരണവും ഹരിത കർമ്മ സേനയ്ക്കുള്ള ചെക്ക് വിതരണവും അദ്ദേഹം നിർവഹിച്ചു. പൂതക്കുളം ഗ്രാമ പഞ്ചായത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ എ. ആശ ദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം.കെ. ശ്രീകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗംങ്ങളായ ലൈല ജോയ്, ഡി. സുരേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സനിത രാജീവ്, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, സി.ഡി.എസ്. ചെയർപേഴ്സൺ ഗീത ഉണ്ണി എന്നിവർ സംസാരിച്ചു. പൂതക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഷൈനി വിശ്വംഭരൻ നന്ദിയും പറഞ്ഞു.