അഞ്ചൽ: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശബരിഗിരി സ്‌കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. പുനലൂർ ഡിവൈ.എസ്.പി. എസ്. അനിൽദാസ് സന്ദേശം നൽകി. ഇന്ത്യൻ ആർമി ലുധിയാന റെജിമെന്റ് റിക്രൂട്ടിംഗ് ഡയറക്ടർ കേണൽ സജീവ് നാരായണൻ മുഖ്യാതിഥിയായി. അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷമീർ സലാം, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, ജാസ്മി മഞ്ചൂർ, അഞ്ചൽ എസ്.ഐ ഇ.എ. ഷജീർ, ഇന്ത്യൻ ആർമി ഹവീൽദാർ പ്രമോദ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ എൻ. മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, ഹെൽത്ത് നഴ്സ് എസ്. നിമ തുടങ്ങിയവരെ ഡോ. വി.കെ. ജയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ശബരി സ്കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, പ്രിൻസിപ്പൽ എസ്.വി. മാലിനി, ഡയറക്ടർ സുലാ ജയകുമാർ, ഡോ.എം.എൻ. പ്രഭു, അരുൺ ദിവാകർ, ഡോ. ദിവ്യാ അരുൺ, ഡോ. ലയാശരത്ത്, കവി അനീഷ്.കെ. അയിലറ, അഞ്ചൽ ജഗദീശൻ, മനോജ്, ദീപാ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.