കുണ്ടറ: പെരുമ്പുഴ ഡാൽമിയ എൻ. വാസുദേവൻ മെമ്മോറിയൽ ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മിഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. പ്രസന്നകുമാർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശ്രീജ, വാർഡ് മെമ്പർ എസ്.ഡി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എസ്. രതീഷ് സ്വാഗതവും ലൈബ്രറി എക്സിക്യൂട്ടീവ് അംഗം വി. ജിജി നന്ദിയും പറഞ്ഞു.