കുണ്ടറ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അഖിലേന്ത്യാ കിസാൻസഭ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടറുമായി പ്രകടനവും പൊതുസമ്മേളനവും നടത്തി. സി.പി.ഐ മണ്ഡലം കമ്മിറ്റി ഒാഫീസിന് മുന്നിൽ നിന്നാ രംഭിച്ച പ്രകടനം ഇളമ്പള്ളൂർ ചുറ്റി മുക്കട ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് ആർ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. ചന്ദ്രശേഖരൻപിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം എൻ. കൃഷ്ണപിള്ള, ഇളമ്പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശിവശങ്കരൻ ഉണ്ണിത്താൻ, കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ, ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേഷ്, കുണ്ടറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഓമനക്കുട്ടൻപിള്ള, മുഖത്തല ബ്ളോക്ക് പഞ്ചായത്ത് അംഗം ഫറൂക്ക് നിസാർ, ഇളമ്പള്ളൂർ ഗ്രാമ പഞ്ചാത്ത് അംഗം സെയ്ഫ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി. ജെറോൺ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ആർ. ഷംനാൽ, സെക്രട്ടറി ഒ.എസ്. വരുൺ, കിസാൻസഭ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു കരീം എന്നിവർ സംസാരിച്ചു.