vikraman-58

എഴുകോൺ: കുഴഞ്ഞുവീണ് മരിച്ച ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാറനാട് ചിറ്റാക്കോട് ഉടയാൻവിള വീട്ടിൽ വിക്രമനാണ് (58) മരിച്ചത്. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

26ന് രാവിലെ 8 ഓടെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. 25ന് രാത്രി അയൽവാസിയും വിക്രമനും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. 26ന് രാവിലെ പരാതി അന്വേഷിക്കാൻ എഴുകോൺ പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ വിക്രമൻ കുഴഞ്ഞുവീണ് കിടക്കുകയാരുന്നു. നെറ്റിയിൽ മുറിവ് ഉണ്ടായതിനാൽ ഉടൻ തന്നെ പൊലീസ് വിക്രമനെ പാരിപള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡ പ്രകാരം സംസ്കരിച്ചു. ഭാര്യ: പ്രസന്ന കുമാരി. മക്കൾ: പ്രവീൺ, പ്രിയങ്ക. മരുമകൻ: സുജിത്ത്.