ph
പുനലൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗം യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു..യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ തുടങ്ങിയവർ സമീപം.

പുനലൂർ:എസ്.എൻ.ഡി.പിയോഗത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ഏകാത്മകം മെഗാ ഈവന്റിൽ പുനലൂർ യൂണിയനിൽ നിന്ന് പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു.മൊമെന്റോയും സർട്ടിഫിക്കറ്റുകളും കാഷ് അവാർഡുകളും നൽകിയാണ് അനുമോദിച്ചത്.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വനിതാസംഘം പുനലൂർ‌ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദഗൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്,യോഗം ‌ഡയറക്ടർ എൻ.സതീഷ്കുമാർ, പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡൻറ് രാജമ്മ ജയപ്രകാശ്, സെക്രട്ടറി പ്രീത, വിജയമ്മ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.