കരുനാഗപ്പള്ളി: കർഷക സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡൽഹിൽ നടത്തിയ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളിയിൽ ഇടത്പക്ഷ കർഷക സംഘടനകളുടെയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ടൗണിൽ കർഷക മാർച്ച് സംഘടിപ്പിച്ചു. വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി ടൗൺ ക്ലബിന് മുന്നിൽ നിന്ന് ട്രാക്ടറുകളുടെ അകമ്പടിയോടെയാണ് കർഷകർ മാർച്ച് നടത്തിയത്. തുടർന്ന് കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, സത്യൻ, ജെ.ജയകൃഷ്ണപിള്ള, പോണാൽ നന്ദകുമാർ, ബി.ശ്രീകുമാർ, നാസർ തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ കർഷക മാർച്ച് ടൗൺ ചുറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. എസ്.ജയകുമാർ അദ്ധ്യത വഹിച്ചു. നഗരസഭാ കൗൺസിലർ എം.അൻസാർ.എൻ.അജയകുമാർ, മുനമ്പത്ത് വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.