പത്തനാപുരം: അടുപ്പിൽ നിന്ന് തീപടർന്ന് പട്ടാഴിയിൽ വയോധികന്റെ വീട് കത്തി നശിച്ചു. തെക്കേത്തേരി ദർഭയിൽ നരിക്കോട് പുത്തൻവീട്ടിൽ പൗലോസിന്റെ വീടിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഒറ്റക്കാണ് പൗലോസ് താമസിച്ചിരുന്നത്. പാചകത്തിനായി അടുപ്പ് കത്തിച്ച ശേഷം വെള്ളം എടുക്കാൻ പുറത്ത് പോയ സമയത്ത് അടുപ്പിന് അടുത്തായി വച്ചിരുന്ന വിറകിലേക്ക് തീപടരുകയായിരുന്നു. വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.
ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. ആവണീശ്വരത്ത് നിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.