murukan

കൊല്ലം: രണ്ട് വർഷത്തിനുള്ളിൽ പരവൂർ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിൽ നരഹത്യാ ശ്രമത്തിന് നാലോളം കേസുകളിൽ പ്രതിയായ പരവൂർ വില്ലേജിൽ നെടുങ്ങോലം ചേരിയിൽ മീനാട്ടുവിള വീട്ടിൽ മുരുകനെ (30) കാപ്പ ചുമത്തി ജയിലിലടച്ചു. വ്യക്തികൾക്ക് നേരെയുള്ള കയ്യേറ്റം, കഠിന ദേഹോപദ്രവം, അന്യായമായി സംഘം ചേരൽ, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ, സ്‌ഫോടക വസ്തുക്കൾ ഏറിഞ്ഞ് ആക്രമിക്കൽ, കൊലപാതക ശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് മുരുകൻ. ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവായത്. പരവൂർ ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി. ജയകുമാ, വിജിത്.കെ. നായർ, സണ്ണോ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.