preman
എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും നൂതനമായ കൃത്രിമ കാലുകളുടെ വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചപ്പോൾ

കൊല്ലം : എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും നൂതനമായ കൃത്രിമ കാലുകളുടെ വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. 6,25,398 രൂപ ചെലവിൽ കൊല്ലം കടവൂർ തെക്കേതെങ്ങുവിളവീട്ടിൽ ലിജു, നല്ലില പഴങ്ങാലം അനീഷ് ഭവനിൽ അനീഷ്, കടപ്പാക്കട എൻ.ടി.വി നഗർ പുത്തൻവീട്ടിൽ വർഗീസ് ജോൺ എന്നിവർക്കാണ് കൃത്രിമ കാലുകൾ വിതരണം ചയ്തത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ, ഡി.എം.ഒ ശ്രീലത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയശങ്കർ എന്നിവർ പങ്കെടുത്തു.