കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കൊല്ലം കോർപറേഷൻ, ജില്ലാ പഞ്ചായത്ത് ജന പ്രതിനിധികളുടെ സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ അദ്ധ്യക്ഷനായി. എം. നൗഷാദ് എം.എൽ.എ മുഖ്യാഥിതിയായി.
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ എന്നിവർ സംസാരിച്ചു. സമിതി ജില്ലാ പ്രസിഡന്റ് പ്രദീഷ്.എസ്.ശശിധരൻ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്ററും സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു റാവുത്തർ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത വിരുന്ന് നടന്നു.