arsha

കൊല്ലം: കേരളത്തിലെ ആദ്ധ്യാത്മിക പ്രഭാഷകരുടെ സംഘടനയായ ആർഷസംസ്‌കാര ഭാരതിയുടെ പ്രഥമ സംസ്ഥാന യോഗം ഗുരുവായൂരിൽ നടന്നു. ശ്രീരാമകൃഷ്ണാശ്രമത്തിലെ സന്യാസി സ്വാമി നന്ദാത്മാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ മാഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി അഭിലാഷ് കൊല്ലം, ഡോ. അരവിന്ദാക്ഷൻ തൃശൂർ, ആചാര്യ സി.പി. നായർ മമ്മിയൂർ, ഉണ്ണിക്കൃഷ്ണൻ കണ്ണൂർ, രാധാകൃഷ്ണവാര്യർ വടക്കഞ്ചേരി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
ഹിന്ദു ആദ്ധ്യാത്മിക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആചാരപരമായ കാര്യങ്ങളിൽ തന്ത്രിമാരുടെയും ഉപദേശക സമിതിയുടെയും തീരുമാനത്തെ അംഗീകരിച്ചുവേണം തീരുമാനങ്ങൾ നടപ്പാക്കാനെന്നും ക്ഷേത്ര ഉത്സവങ്ങളിലെ ആചാര വിരുദ്ധ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കി പകരം ഹൈന്ദവ ധർമ്മ പ്രചാരണങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.