c
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള പതാക ഉയർത്തുന്നു

വേളമാനൂർ: ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള ദേശീയ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. സ്നേഹാശ്രമത്തിലെ ജീവനക്കാർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ ,വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, മനേജർ ബി. സുനിൽകുമാർ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.