photo
പവിത്രേശ്വരത്ത് ഫിഷ് മാർക്കറ്റിന്റെ സമർപ്പണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവ്വഹിക്കുന്നു

പുത്തൂർ: പവിത്രേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ ചുമതലയിൽ മത്സ്യഫെഡിന്റെ ഫിഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ഓൺലൈനിലായിരുന്നു ഉദ്ഘാടനം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ നാടമുറിച്ചു, ആദ്യ വിൽപ്പനയും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ഷൈലേന്ദ്രൻ, ജോ.രജിസ്ട്രാർ എം.ജലജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി മലയിൽ, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.മനോജ്, ജി.അജിത, അംഗങ്ങളായ അഭിലാഷ് കൂരോംവിള, സി.എസ്.നിവാസ്, വസന്ത വിജയൻ, സെക്രട്ടറി ഇൻ ചാർജ് അമ്പിളി എന്നിവർ സംസാരിച്ചു. ഫിഷറീസ്, സഹകരണ വകുപ്പുകൾ, മത്സ്യഫെഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫിഷ് മാർക്കറ്റിന്റെ പ്രവർത്തനം. മ​ത്സ്യം കൂ​ടാ​തെ മൂ​ല്യ​വർ​ദ്ധി​ത ഉ​ത്​പ​ന്ന​ങ്ങ​ളാ​യ മ​ത്സ്യം - ചെ​മ്മീൻ അ​ച്ചാ​റു​കൾ, ഫി​ഷ് ക​ട്‌​ല​റ്റ്, വി​വി​ധ​യി​നം മ​ത്സ്യ ക​റി​ക്കൂ​ട്ടു​കൾ, ഉ​ണ​ക്ക മ​ത്സ്യം, ചെ​മ്മീൻ റോ​സ്റ്റ്, ചെ​മ്മീൻ ച​മ്മ​ന്തി, കൈ​റ്റോൺ ഗു​ളി​ക എ​ന്നി​വ​യും ഫി​ഷ് മാർട്ടുകളിൽ ലഭിക്കും.