കൊട്ടാരക്കര: കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ഉപകരിക്കുംവിധം ചന്തമുക്ക് കുലശേഖരനല്ലൂർ ഏലായിൽ നിന്നും പുലമണിലേക്ക് റോഡ് നിർമ്മിക്കും. നഗരസഭ ചെയർമാൻ എ.ഷാജു മുൻകൈയെടുത്താണ് റോഡ് നിർമ്മിക്കുക. ഇതിനായി ഭൂ ഉടമകളെ നേരിൽക്കണ്ട് റോഡ് നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. റോഡ് നിർമ്മാണത്തിന് ആവശ്യമായ ഭൂമി വിട്ടുനൽകാൻ എല്ലാവരും പൂർണ സമ്മതം അറിയിച്ചതായും ഉടൻതന്നെ നിർമ്മാണ ജോലികൾ തുടങ്ങുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.