c

കൊല്ലം: ഹരിതചട്ടം നിർബന്ധമാക്കിയ നഗരത്തിലെ 55 ഓഫീസുകൾ ഇനിമുതൽ ഹരിത ഓഫീസുകളായി അറിയപ്പെടും. സംസ്ഥാനതലത്തിൽ കൊല്ലം നഗരസഭാ കാര്യാലയത്തെയും ഹരിത ഓഫീസായി പ്രഖ്യാപിച്ചു. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷനാണ് പ്രഖ്യാപനം നടത്തിയത്. പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിറുത്തൽ, ഒരുതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പദാർത്ഥങ്ങളെ നിരുത്സാഹപ്പെടുത്തൽ, മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനം എന്നിവയാണ് ഹരിത ഓഫീസുകളുടെ പ്രത്യേകത. വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമാണ് ഹരിത സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.

എ ഗ്രേഡ്

  1. ജില്ലാ ആശുപത്രി

  2. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ്

  3. തൃക്കടവൂർ പ്രാഥമിക ആരോഗ്യകേന്ദ്രം

  4. ജില്ലാ ആയുർവേദ ആശുപത്രി

  5. പാലത്തറ പ്രാഥമിക ആരോഗ്യകേന്ദ്രം

  6. വിജിലൻസ് ഓഫീസ്

ബി ഗ്രേഡ്

  1. ഗവ മോഡൽ ഗേൾസ് സ്കൂൾ തേവള്ളി

  2. ഗവ യു.പി.എസ്, കുരീപ്പുഴ

  3. പോളയത്തോട് ശ്മശാനം

  4. എസ്.എൻ കോളേജ് കൊല്ലം

സി ഗ്രേഡ്

  1. താലൂക്ക് ഓഫീസ്

  2. ഗവ ഗസ്റ്റ് ഹൗസ്

  3. വ്യവസായ ഓഫീസ്

  4. റെയിൽവേ സ്റ്റേറ്റേഷൻ

  5. ഇരവിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

  6. ഗവ. ആയുർവേദ ആശുപത്രി ഇലവന്തി

  7. ജില്ലാ വെറ്റിനറി ആശുപത്രി തേവള്ളി

ഗ്രേഡിന്റെ മാനദണ്ഡം

6 ഓഫീസുകൾക്ക് എ ഗ്രേഡിനും 4 ഓഫീസുകൾക്ക് ബി ഗ്രേഡിനും 7 ഓഫീസുകൾക്ക് സി ഗ്രേഡിനും അർഹതയുണ്ടെന്ന് കണ്ടെത്തി. നാലു വീതം അംഗങ്ങളുള്ള മൂന്ന് പരിശോധനാ സംഘങ്ങൾ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഹരിത ഓഫീസുകളെ കണ്ടെത്തിയത്.

91 ശതമാനം മാർക്ക് വാങ്ങിയ സ്ഥാപങ്ങൾക്കാണ് എ ഗ്രേഡ്, 90 മുതൽ 89 ശതമാനം വരെ മാർക്ക് ലഭിച്ചവർക്ക് ബി ഗ്രേഡും 89 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചവർക്ക് സി ഗ്രേഡുമാണ് ലഭിച്ചത്.