mb
തഴവ ഗ്രാമ പഞ്ചായത്തിൽ പണികഴിപ്പിച്ച ദുരിതാശ്വാസ അഭയകേന്ദ്രത്തിൻ്റെ ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കുന്നു.

തഴവ: സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ തഴവയിൽ നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.

ആർ.രാമചന്ദ്രൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എ.അബ്ദുൾ നാസർ, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഗേളിഷൺമുഖൻ, ആർ.ഷൈലജ, അമ്പിളിക്കുട്ടൻ, എ സ്. ശ്രീലത, ജെ.ജയകൃഷ്ണപിള്ള, രാജേഷ് കുമാർ, ഗോപാലകൃഷ്ണൻ, സെക്രട്ടറി ജനചന്ദ്രൻ എന്നിവർ സംസാരിച്ചു.